ജപ്പാനില്‍ ശക്തമായ ഭൂചലനം

Friday 21 October 2016 4:24 pm IST

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  എന്നാല്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തെ തുടര്‍ന്ന്  സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂചലനം നടന്നയിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്തെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി വിതരണം നടത്തുന്ന ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നാലായിരം വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ജപ്പാനില്‍ അടിക്കടി ഭൂചലനങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ അധികൃതര്‍ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. 2011-ല്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അന്നുണ്ടായ ഭൂചനത്തില്‍ ഫുക്കുഷിമയിലെ ആണവ റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന് ശേഷവും അന്‍പതോളം ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.