തുറവൂര്‍: അരൂര്‍ നിയോജക മണ്ഡലത്തില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എ.എം. ആരീഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ശുദ്ധജല പൈപ്പ് വിന്യസിക്കുന്നതിനു സഞ്ചാരയോഗ്യമാക്കിയ റോഡ് പൊളിക്കണമെന്നതു പലയിടത്തും തടസ്സമായിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പൊളിക്കുന്നതിന് വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങും. നന്നാക്കാനുള്ള പണം അതാതു ഗ്രാമപഞ്ചായത്തുകള്‍ പൊതുമരാമത്ത് വകുപ്പില്‍ അടയ്ക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചു.
പണമടയ്ക്കാന്‍ പഞ്ചായത്തുകള്‍ താമസം വരുത്തിയാല്‍ പൈപ്പ് സ്ഥാപിക്കല്‍ തടസ്സപ്പെടുമെന്നും യോഗത്തില്‍ വ്യക്തമാക്കി. ദേശീയപാതയിലൂടെ പൈപ്പ് കടന്നു പോകുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. അരൂക്കുറ്റി അരൂര്‍ റോഡിലൂടെ ജപ്പാന് ശുദ്ധജല വിതരണ പൈപ്പു സ്ഥാപിക്കല്‍ ഉടന്‍ തുടങ്ങാനും തീരുമാനിച്ചു.
ജോലി തുടങ്ങി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: