ആലപ്പുഴ: ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 20 കിലോഗ്രാം അരി സൗജന്യ നിരക്കിലും അഞ്ചു കിലോ ഗോതമ്പ് രണ്ടു രൂപ നിരക്കിലും ലഭിക്കും. എപിഎല്‍ (നോര്‍മല്‍) കാര്‍ഡുടമകള്‍ക്ക് അഞ്ചു കിലോ അരി 8.90 രൂപ നിരക്കിലും എപിഎല്‍(എസ്) കാര്‍ഡുടമകള്‍ക്ക് അഞ്ചു കിലോ അരി രണ്ടു രൂപ നിരക്കിലും ലഭിക്കും. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ ഗോതമ്പ് കിലോ ഗ്രാമിന് 6.70 രൂപ നിരക്കില്‍ ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി ലഭിക്കും. എഎവൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരി സൗജന്യ നിരക്കില്‍ ലഭിക്കും. കിലോഗ്രാമിന് 13.5 രൂപ നിരക്കില്‍ ബിപിഎല്‍/എഎഐ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ലഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യൂതീകരിക്കാത്ത വീടുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 18 രൂപ നിരക്കില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: