ആലംതുരുത്തി ചന്തയില്‍ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം

Friday 21 October 2016 7:08 pm IST

പൊടിയാടി: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടപ്ര ആലംതുരുത്തി ചന്തയില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ നിര്‍വഹിച്ചു.കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സുമ ചെറിയാന്‍, ബിനില്‍കുമാര്‍, സൂസമ്മ പൗലോസ്, അഡ്വ. എം.ബി.നൈനാന്‍, പ്രസന്നകുമാരി, പി.എസ്. ഷാന്റി, കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.മൂന്ന് ക്യുബിക് മീറ്റര്‍ സംസ്‌കരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റാണ് മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ദിവസം 25 കിലോഗ്രാം മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. ഇതില്‍നിന്ന് മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി പാചകത്തിനാവശ്യമായ ഗ്യാസ് ലഭിക്കും. വര്‍ഷങ്ങളായി മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളാല്‍ പൊറുതിമുട്ടികഴിയുന്ന കച്ചവടക്കാര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതോടെ, പച്ചക്കറി അവശിഷ്ടങ്ങളും, മത്സ്യമാംസ അവശിഷ്ടങ്ങളും സംസ്‌കരിക്കുന്നതിനു കഴിയുന്നു. ബ്ലോക്കിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.