പാചകവാതക സിലിണ്ടറിന് തീ പിടിച്ചു

Friday 21 October 2016 8:10 pm IST

കട്ടപ്പന: പാചകവാതക സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. വണ്ടന്‍മേട് മാലി കോളനിയില്‍ പളനിയാണ്ടിയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് തീപിടിച്ചത്. കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് ട്യൂബിലൂടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ തന്നെ പളനിയാണ്ടി സിലിണ്ടര്‍ വീടിനു മുറ്റത്തെ ഓടയിലേക്ക് വലിച്ചെറിഞ്ഞു. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കട്ടപ്പനയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.