പെണ്‍കുട്ടിയെ തടഞ്ഞ യുവാക്കള്‍ പിടിയില്‍

Friday 21 October 2016 8:11 pm IST

രാജാക്കാട്: മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് വച്ച രണ്ട് പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി സ്വദേശികളായ ചെമ്പന്‍പാറയില്‍ വിഷ്ണു, ഇരുകാനിക്കല്‍ നിഥിന്‍ ജോര്‍ജ്ജ് എന്നിവരെയാണ്  പിടികൂടിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് മദ്യപിച്ചെത്തിയ ബൈസണ്‍വാലി ലക്ഷം വീട് കോളനി ചെമ്പന്‍പാറയില്‍ രാജേന്ദ്രന്റെ മകന്‍ വിഷ്ണുവും അംബുക്കട ഇരുകാനിക്കല്‍ ജോര്‍ജ്ജിന്റെ മകന്‍ നിഥിനും പെണ്കുട്ടിയെ പിന്തുടരകും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറകേ ഓടിയെത്തി പെണ്‍കുട്ടിയെ തടഞ്ഞ് വച്ചു. പെണ്‍കുട്ടിയെ യുവാക്കള്‍ പിന്തുടുരുന്നത് കണ്ട് സംശയം തോന്നിയ സമീപ വാസിയായ ജീപ്പ് ഡ്രൈവര്‍ മറ്റ് നാട്ടുകാരെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. രാജാക്കാട് പോലീസില്‍ വിവരമറിയിക്കുകയും രാജാക്കാട് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.