തൊടുപുഴ: നിയന്ത്രണംവിട്ട പിക്ക് അപ്പ് ജീപ്പ് കാറില്‍ ഇടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. മുട്ടത്തെ ഹരിതാ ബേക്കറി ഉടമ അരീക്കാട്ട് തങ്കച്ചനാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന തങ്കച്ചന്റെ നെറ്റിയിലാണ് മുറിവേറ്റത്.ഏഴാംമൈലിന് സമീപം കൊടുംവളവില്‍ എത്തിയപ്പോള്‍ സ്റ്റിയറിങ്ങില്‍ നിന്നും ടയറിലേക്കുള്ള ബന്ധം നഷ്ടപെട്ടതാണ് അപകടം സംഭവിക്കാന്‍ കാരണമെന്ന് പിക്ക് അപ്പ് ജീപ്പ് ഡ്രൈവര്‍ പറഞ്ഞു.
തൊടുപുഴ ഭാഗത്ത് നിന്നും റബ്ബര്‍ ബാന്‍ന്റ് ഫാക്ടറിയിലേക്ക് പോയ ജീപ്പാണ് എതിരെ വന്ന കാറിലേക്ക് ഇടിച്ച് കയറി മറിഞ്ഞത്.പിന്നീട് പത്തടിയോളം താഴ്ചയിലേക്ക് ജീപ്പ് തല കീഴായ് മറിയുകയായിരുന്നു.കാറില്‍ മൂന്ന് പേരുണ്ടായിരുന്നെങ്കിലും തങ്കച്ചന് മാത്രമാണ് പരിക്കേറ്റത്മുട്ടം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: