മയ്യില്‍: വേശാല ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവിയും അധ്യാപകനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ എ.വി.കെ.വേശാലയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും കവി സമ്മേളനവും സംഘടിപ്പിച്ചു. സംസ്ഥാന ഗ്രന്ഥകാര സമിതി പ്രസിഡണ്ട് എംഒജി മലപ്പട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.കെ.ചാന്ദിനി, ഹാഷിം ഇളമ്പയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കവിയരങ്ങില്‍ സി.പി.പി.നമ്പ്യാര്‍, എം.പി.ആര്.മട്ടന്നൂര്‍ തുടങ്ങി നിരവധിപേര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ദര്‍ശനയുടെ പ്രസിഡണ്ട് എസ്.പി.മധുസൂദനന് അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി കെ.ടി.മനോഹരന് സ്വാഗതവും പി.പ്രേമദാസന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: