കണ്ണൂര്‍: രാജ്യസഭ എംപി കെ.കെ.രാകേഷ് സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പെടുത്തിയ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വില്ലേജ് ഡവലപ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം എംപിയുടെ അധ്യക്ഷതയില്‍ ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. യോഗത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകള്‍ മുഖാന്തിരം വില്ലേജ് ഡവലപ്മന്റ് പ്ലാനില്‍ ഉള്‍പ്പെടുത്താവുന്ന പദ്ധതികളെപ്പറ്റി ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി വിശദീകരിച്ചു. കൃഷി, വിദ്യാഭ്യാസം, പട്ടികജാതി ,പട്ടികവര്‍ഗ്ഗം, ആരോഗ്യം, സാമൂഹ്യ നീതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ ബി കുടുംബശ്രീ, പിഎംജിഎസ്വൈ തുടങ്ങിയ വിവിധ വകുപ്പ് മേലധികാരികളോട് വിശദമായ പ്ലാന്‍ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കാന്‍ ജില്ലാകലക്ടറും, പിഎംജിഎസ് വൈ, സെന്‍ട്രല്‍ റോഡ് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്താവുന്ന പ്രപ്പോസലുകള്‍ അടിയന്തിരമായി സമര്‍പ്പിക്കാന്‍ എംപിയും നിര്‍ദ്ദേശം നല്കി.
കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ്കുമാര്‍ അസി പ്രൊജക്ട് ഓഫീസര്‍ (പി &എം) വി.കെ.ദിലീപ്, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ കെ.ബീന, വിവിധ വകുപ്പ് തലവന്മാര് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: