കണ്ണാടിപ്പറമ്പ്: നാലാമത് മഹാരുദ്ര യജ്ഞം 31 മുതല്‍ നവംബര്‍ 11 വരെ കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മസാസ്താ, ശിവക്ഷേത്ര സന്നിധിയില്‍ നടക്കും. 31ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ യജ്ഞത്തിനു തുടക്കം കുറിക്കും. വൈകുന്നേരം നാല് മണിക്ക് ഈശാനമംഗലം മഹാദേവ ക്ഷേത്രത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യജ്ഞാചാര്യന്മാരെ ആനയിച്ചുകൊണ്ടുള്ള ശോഭായാത്രയും തുടര്‍ന്ന് 6 മണിക്ക് ആദ്ധ്യാത്മിക, സാംസ്കാരിക, കലാപരിപാടികളുടെ ഉദ്ഘാടന സഭയും നടക്കും.
നവംബര്‍ 1 മുതല്‍ 11 വരെ യജ്ഞശാലയില്‍ രാവിലെ 5 മണിക്ക് മഹാരുദ്ര യജ്ഞം നടക്കും. നവംബര്‍ 5 രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണവും, 6ന് രാവിലെ ഭജനാമൃതവും ഉണ്ടായിരിക്കും. 11ന് രാവിലെ യജ്ഞത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മഹാരുദ്രാഭിഷേകവും തുടര്‍ന്ന് സമാപന സഭയും ചേരും.
നാലാമത് ശ്രീരുദ്ര പുരസ്കാരം ലഭിച്ച വിജയശ്രീ ബാലന് പൂതേരിക്ക് പ്രശസ്തി പത്രവും ഫലകവും നല്കി ആദരിക്കും. എല്ലാ ദിവസവും കലാസാംസ്കാരിക പരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: