കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി. തിരുവനന്തപുരം വിതുര സ്വദേശി സുനില്‍ കുമാര്‍ (38) എന്ന മക്കി സുനിലിനെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും 20ഗ്രാം കഞ്ചാവുമായി പിടികൂടിയത്. റെയില്‍വേ ട്രാക്കില്‍ വെച്ച് ദേഹപരിശോധന നടത്തുമ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതിയെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്, പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് എന്നിങ്ങനെ ആറ് സ്ഥലങ്ങളില്‍ വിവിധ കേസുകളിലെ പ്രതിയാണ് സുനില്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.വി.ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫീസര്‍ ദിലീപ് സി.വി., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെനിത്ത് രാജ് യു, സുജിത്ത് ഇ, രാജേഷ് ടി.വി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ കോടതി രണ്ടാഴ്ച്ത്തേക്ക് പ്രതിയേ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: