മയ്യില്‍: നണിയൂര്‍ നമ്പ്രം കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന അഞ്ച് തോണികളും ഒരു ലോറിയും മയ്യില്‍ പോലീസ് പിടികൂടി. മണല്‍ക്കൊള്ളയില്‍ ഏര്‍പ്പെട്ടവര്‍ ഓടിയും നീന്തിയും രക്ഷപ്പെട്ടു. തോണികള്‍ പോലീസ് നശിപ്പിച്ചു. മയ്യില്‍ എസ്ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തോണികളും ലോറിയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: