തളിപ്പറമ്പ്: ഫാ.ഡേവിസ് ചിറമ്മലിന്റെ പേരില്‍ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപക പണപ്പിരിവ് നടത്തുന്നതായി പരാതി. വൃക്കദാനത്തിലൂടെ ഏറെ ശ്രദ്ധേയനായ ഫാ.ഡേവിസ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിവരികയാണ് ഇപ്പോള്‍. ഇതിന്റെ പേരിലാണ് വ്യാപാരികളില്‍ നിന്നും മറ്റും വ്യാപകമായ പണപ്പിരിവ് നടത്തുന്നത്. 500 മുതല്‍ ഒരുലക്ഷം വരെ സംഭാവന നല്‍കിയവരുണ്ട് എന്നാണ് പറയപ്പെടുന്നത്. കിഡ്നി ഫൗണ്ടേഷന്റെയോ മറ്റ് സംഘടനകളുടെയോ ഒന്നും തന്നെ രസീതുകള്‍ നല്‍കാതെയാണ് പണപ്പിരിവ് നടത്തുന്നത്. സംശയം തോന്നിയ രണ്ട് വ്യാപാരികള്‍ ഫാദറുമായി ബന്ധപ്പെട്ടപ്പോഴാണ് ഫാദര്‍ തന്റെ അറിവോടെ ആരും പിരിവ് നടത്തുന്നില്ലെന്ന് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: