കൂടാളി: ഒക്ടോബര്‍ 25 ലോക കരാത്തെ ദിനാഘോഷത്തിന്റെ ഭാഗമായി 23 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കൂടാളി ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ ഉച്ചി റ്യൂ കരാത്തെ വിദ്യാര്‍ത്തികള്‍ക്കായി കത്ത സെമിനാറും കുമിത്തെ സെമിനാറും നടക്കും. കൂടാതെ ഈ വര്‍ഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കരാത്തെ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ ഉച്ചി റ്യൂ കരാത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണവും കഴിഞ്ഞ മാസം നടന്ന ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റില്‍ വിജയികളായവര്‍ക്ക് ജപ്പാനില്‍ നിന്നുള്ള ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റും ബെല്‍റ്റും സമ്മാനിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ.കെ.രാഗേഷ് എംപി മുഖ്യാതിഥി ആയിരിക്കും. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍ അദ്ധ്യക്ഷത വഹിക്കും. ഷിഹാന്‍ കെ.വി.മനോഹരന് പരമ്പരാഗത കരാത്തെയുടെ പ്രസക്തിയെ സംബന്ധിച്ച് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: