കണ്ണൂര്‍: മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ചില ട്രസ്റ്റിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന് സംസ്ഥാന കമ്മറ്റി എക്സിക്യുട്ടീവ് മെമ്പര്‍ ബാബു കുഞ്ഞിമംഗലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പയ്യന്നൂര്‍ മേഖലാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം. പാലക്കാട്, ഏമൂര്‍, വയനാട്, തിരുനെല്ലി, പുല്‍പ്പള്ളി, കോഴിക്കോട് സാമൂതിരി, കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, ചിറയൂല് ദേവസ്വങ്ങള്‍ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് വ്യാപകമായ കയ്യേറ്റങ്ങള്‍ നടക്കുന്നത്. ലെയ്സണ്‍ ഓഫീസര്‍ തസ്തികവരെ സൃഷ്ടിച്ച് ക്ഷേത്രത്തിന് ബാധ്യത വരുത്തുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. ഇത് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് കെ.പി.ശ്രീശന് അധ്യക്ഷത വഹിച്ചു. ഗോവിന്ദന് നമ്പൂതിരി, ചെറുതാഴം ശങ്കരന് നമ്പൂതിരി, ഉപേന്ദ്രന് ചെങ്ങല്‍, പി.വി.ശിവദാസന്‍, പി.ടി.ഗോവിന്ദ വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: