കയര്‍തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

Friday 21 October 2016 9:33 pm IST

കണ്ണൂര്‍: കയര്‍തൊഴിലാളികളെ സാമൂഹിക സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി അംഗമാക്കുന്നതിനുളള ആബി ഇന്‍ഷൂറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍ ഐ സി വഴി നടപ്പാക്കുന്നതാണ് ആം ആദ്മി ബീമാ യോജന ഇന്‍ഷൂറന്‍സ് പദ്ധതി. 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. 18 നും 59നും ഇടയില്‍ പ്രായമുളള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള ഏതൊരാള്‍ക്കും ആബി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക് എന്നീ രേഖകള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്. 15 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പോളിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പും ക്ഷേമനിധി ഓഫീസില്‍ നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.