കണ്ണൂര്‍: ചൊക്ലിയില്‍ ആരംഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഗ്രാമന്യായാലയം ഇന്ന് (ഒക്ടോബര്‍ 22) രാവിലെ 9 മണിക്ക് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷത വഹിക്കും. ചൊക്ലി ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിന് വേണ്ടി മേനപ്രത്ത് നിര്‍മ്മിച്ച കെട്ടിടത്തിലാണ്് ഗ്രാമന്യായാലയം പ്രവര്‍ത്തിക്കുക.
ഉദ്ഘാടന ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന് എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ ജഡ്ജി വി.ജി.അനില്‍ കുമാര്‍, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെയ്തലവി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: