ശബരിമലയോടുള്ള അവഗണന: ദേവസ്വം മന്ത്രിയെ യുവമോര്‍ച്ച കരിങ്കൊടി കാണിച്ചു

Friday 21 October 2016 10:03 pm IST

കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നു

പന്തളം: ശബരിമലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ചു.

പന്തളം ദേവസ്വം ഹാളില്‍ നടന്ന ശബരിമല അവലോകനയോഗത്തിനിടെയാണ് യുവമോര്‍ച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി പ്രതിഷേധിച്ചത്. കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസും മന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് ചവിട്ടിവീഴ്ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റിയത്.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം പോലും സുലഭമായി ലഭിക്കാത്ത സ്ഥിതിയാണ്. മണ്ഡല മകരവിളക്ക് ഉത്സവക്കാലം വിളിപ്പാടകലെ എത്തിയിട്ടും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുമില്ല. ശബരിമല തീര്‍ത്ഥാടനത്തോട് സര്‍ക്കാര്‍ കാട്ടുന്ന ഇത്തരം അവഗണനയ്‌ക്കെതിരേയാണ് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയത്.

യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് സിബി സാം, ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍, വൈസ് പ്രസിഡന്റ് അഭിലാഷ്പത്തനംതിട്ട, ആറന്മുള നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി കെ.ആര്‍.ശ്രീജിത്, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍പ്പാലം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.