തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ ഈ വര്‍ഷത്തെ അവാര്ഡ്് മണിയൂര്‍ ഇ. ബാലന്റെ ‘ചങ്കൂറ്റം’ എന്ന നോവലിന്. 25,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ശനിയാഴ്ച പ്രസ് ക്ലബില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അവാര്‍ഡ് സമ്മാനിക്കും.
ശാന്താതുളസീധരന്റെ കനല് തിന്നുന്ന വെയില്‍പ്പക്ഷികള്‍ എന്ന നോവലിനാണ് പ്രത്യേക പുരസ്കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അടുത്തമാസം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രാഭാത് ബുക്ക് ഹൗസ് ചെയര്മാന് സി. ദിവാകരന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ മാനേജര്‍ എസ. ഹനീഫ റാവുത്തര്‍, ജഡ്ജിംഗ് കമ്മിറ്റി അംഗം ഡോ. വള്ളിക്കാവ് മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: