തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്നത് വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 1194 കുട്ടികളെ കാണാതായി. അവരില്‍ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2016 വരെ കാണാതായതും കണ്ടെത്തിതുമായ കുട്ടികളുടെ എണ്ണം ചുവടെ.
2011 – 952, കണ്ടെത്തിയ ത് – 923, 2012 ല്‍ 1079 – 1056, 2013 ല്‍ 1208 – 1188, 2014 ല്‍ 1229 – 1195, 2015 ല്‍ 1630 – 1617, 2016 ല്‍ ഇതുവരെ 1194 – 1142. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പോലീസ് പട്രോളിംഗും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: