ഭാരതത്തിന് എഎന്‍ആര്‍പിസി ചെയര്‍മാന്‍ സ്ഥാനം

Friday 21 October 2016 11:40 pm IST

കോട്ടയം: റബ്ബര്‍ ഉത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്രസംഘടനയായ എ.എന്‍.ആര്‍.പി.സി. (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ്)യുടെ ചെയര്‍മാന്‍സ്ഥാനം ഭാരതത്തിന്. ഗുവാഹതിയില്‍ നടന്ന 39-ാം എ.എന്‍.ആര്‍.പി.സി. അസംബ്ലിയില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്തു റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍, റോയല്‍ ഗവണ്‍മെന്റ് ഓഫ് കമ്പോഡിയയില്‍ നിന്നു ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. വിയറ്റ്‌നാമിനാണ് വൈസ്‌ചെയര്‍മാന്‍ സ്ഥാനം. പ്രകൃതിദത്ത റബ്ബര്‍ ഉത്പാദിപ്പിക്കുന്ന 11 രാജ്യങ്ങളാണ് എഎന്‍ആര്‍പിസിയില്‍ അംഗങ്ങളായിട്ടുള്ളത്. രാജ്യങ്ങളുടെ സര്‍ക്കാരുകളായിരിക്കും സംഘടനയില്‍ അവയെ പ്രതിനിധാനം ചെയ്യുക. ഭാരതം, കമ്പോഡിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, പപ്പുവ-ന്യൂഗിനി, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ഇപ്പോഴത്തെ അംഗങ്ങള്‍. അടുത്ത വാര്‍ഷിക സമ്മേളനം 2017-ല്‍ വിയറ്റ്‌നാമില്‍ നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.