പയ്യന്നൂര്‍: തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന് (71)അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
കാസര്‍കോട് ജില്ലയിലെ പനയാലില്‍ ജനിച്ചു. എടനാട് എല്‍പി സ്കൂളിന് സമീപമായിരുന്നു താമസം. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതം. പയ്യന്നൂര്‍ കോളേജില്‍ നിന്ന് 2000 ജൂണില്‍ മലയാള വിഭാഗം തലവനായി വിരമിച്ചു.
2008 ലെ റൈസിംഗ് പേഴ്സണാലിറ്റി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെത്തിപ്പുഴ സമാരക എന്‍ഡോവ്മെന്റ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, മയില്‍പ്പീലി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആത്മപുരാണം, ശ്രീചക്രഗീത, വിശ്വനാടക പഠനങ്ങള്‍, കവിതയുടെ ലോകം തുടങ്ങി അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചു.
അക്ഷരത്തിന്റെ ആത്മാവ്, കാലത്തിന്റെ സാക്ഷി, കാവ്യകലയും കാലതാളവും, കക്കാടിന്റെ കവിത, കുഞ്ഞിരാമന് നായര്‍ കവിത, വൈലോപ്പിള്ളിക്കവിത എന്നിവ നിരൂപണ കൃതികള്‍. നാട്യശാസ്ത്രപ്രവേശിക പഠനഗ്രന്ഥം.
ഭാര്യ: എ. നാരായണി, മക്കള്‍: ജ്യോതിസൂര്യന്‍, ജ്ഞാനചന്ദ്രന്‍, ശക്തിമയി (യുഎസ്എ) മരുമകന്: അമര്‍. സഹോദരങ്ങള്‍: രാധാമണി, ഗംഗാദേവി. സംസ്കാരം കുഞ്ഞിമംഗലം സമുദായ ശ്മശാനത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: