കോഴിക്കോട്: കോര്പ്പറേഷന് 41-ാം ഡിവിഷന് അരീക്കാടില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.29% പോളിംഗ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 6072 വോട്ടര്‍മാരില്‍ 4511 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ വോട്ടര്‍ മാരില്‍ 3195 സ്ത്രീവോട്ടര്‍മാരും, 2877 പുരുഷന്മാരുമാണ്. സ്ത്രീകളാണ് വോട്ട് ചെയ്തതില്‍ മുന്നില്‍( 2497 – 74.29 ശതമാനം), 2014 പുരുഷന്മാരാണ് വോട്ട് ചെയ്യാനെത്തിയത്(70ശതമാനം). ഇന്ന് രാവിലെ 10ന് ടൗണ്‍ഹാളിലാണ് വോട്ടെണ്ണല്‍.
അരീക്കാട് എഎല്‍പി സ്കൂളില്‍ 1,3,4,5 നമ്പര്‍ ബൂത്തുകളിലും അരീക്കാട് നല്ലളം റോഡിലെ ദേവദാസ് എയുപി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലുമായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ പോളിങ്ങ് ശതമാനം 76 ആയിരുന്നു. 5324 വോട്ടര്‍മാരില്‍ 3071 പേരാണ് അന്ന് വോട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയത് അരീക്കാട് എഎല്‍പി സ്കൂളിലെ മൂന്നാം നമ്പര്‍ ബൂത്തിലാണ്. ഇവിടെ 576 സ്ത്രീകളും 350 പുരുഷന്മാരുമുള്പ്പെടെ മൊത്തം 929 പേര് വോട്ട് ചെയ്തു. (77.69 ശതമാനം). മറ്റു ബൂത്തുകളിലെ പോളിങ്ങ് നില പുരുഷന് സ്ത്രീ ബ്രാക്കറ്റില്‍ ശതമാനം എന്ന ക്രമത്തില്‍: ഒന്ന് 423, 449 (71.9), രണ്ട് 408, 434 (70.57) നാല് 430, 485 (73.9), അഞ്ച് 403, 550 (77.35).
പ്രതികരിക്കാൻ ഇവിടെ എഴുതുക: