ഒരു നേര്‍ക്കണ്ണാടി’ കെ.ആര്‍. ഗൗരിയമ്മയുടെ ജീവിത കഥ

Saturday 22 October 2016 4:33 pm IST

കെ.ആര്‍. ഗൗരിയമ്മയുടെ ജീവിതകഥ പറയുന്ന ഡോക്യുഫിക്ഷന്‍ ഒരു നേര്‍ക്കണ്ണാടി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ക്കല അജയ് വിഷ്വല്‍ ക്രിയേഷന്‍സിനുവേണ്ടി ദീപാ വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രം ജി. ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-ചരിത്ര പശ്ചാത്തലവും കമ്മ്യൂണിസ്റ്റ് ചരിത്രവും വെളിവാക്കുന്ന 'ഒരു നേര്‍ക്കണ്ണാടി'യുടെ ചിത്രീകരണം ചേര്‍ത്തല കടക്കരപള്ളി എല്‍പിഎസ്, പാറയില്‍ ഭാരതി വിലാസം എല്‍പിഎസ് എന്നിവിടങ്ങളിലാണ് നടന്നത്. രചന- വി.ജി. നന്ദകുമാര്‍, ക്യാമറ- ശ്രീകുമാര്‍ വെഞ്ഞാറമൂട്, സുജിത്ത്, എഡിറ്റര്‍- ലാല്‍, പ്രവീണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സി.പി. ബാബു, ഗാനങ്ങള്‍- സുഭാഷ് ചേര്‍ത്തല, സംഗീതം- ശ്രീകുമാര്‍ വിശ്വനാഥ്, കല- മനോജ് മാവേലിക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ വര്‍ക്കല, പ്രജീഷ് രാജ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ബയ്ഷിചെറുമീയൂര്‍, മേക്കപ്പ്- മോഹന്‍ ദാസ്, കോസ്റ്റ്യൂമര്‍- സതീഷ് പൂജപ്പുര. പി.ആര്‍.ഒ- അയ്മനം സാജന്‍, ദീപന്‍ ഒറ്റപ്പാലം, സുനില്‍ വര്‍ക്കല, ശ്രീജിത്ത് വര്‍ക്കല, ജി.ജി. നായര്‍, റജിലാല്‍, രേവതി എന്നിവരാണ് അഭിനേതാക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.