ന്യൂദൽഹി: കശ്മീർ അതിർത്തിയിൽ പാക്ക് ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റത്തിന്റെ തെർമൽ ചിത്രങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി കശ്മീരിലെ ഹിരാനഗർ പ്രദേശത്ത് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് സേന പുറത്ത് വിട്ടത്. ബുധനാഴ്ച രാത്രി 11.45നായിരുന്നു സംഭവം.
ബിഎസ്എഫ് പോസ്റ്റിനു നേരെ ആറ് ഭീകരര്‍ ബോംബെറിയുന്നതും ശക്തമായ വെടിവയ്പ്പു നടത്തുന്നതും ചിത്രത്തിൽ വ്യക്തമായി കാണാൻ സാധിക്കും. ഭീകരർ പാക്കിസ്ഥാനിൽ നിന്നും രാജ്യാന്തര അതിര്‍ത്തിക്ക് സമീപം എത്തുകയായിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ഓട്ടോമാറ്റിക് തോക്കുകളും റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഉടന്‍തന്നെ ബിഎസ്എഫും ശക്തമായ മറുപടി നല്കി. ഏറ്റുമുട്ടല്‍ 20 മിനിറ്റോളം നീണ്ടുനിന്നുവെന്നും ബിഎസ്എഫിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: