മൂന്നാര്‍: മാങ്കുളത്ത് ഉപതെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഎം പ്രവര്ത്തകന് കല്ലുകൊണ്ട് ഇടിയേറ്റു. സിപിഎം പ്രവര്‍ത്തകനായ ജിന്‍സിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബിജു, വില്‍സണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: