ഗുരുനാരായണ കോളേജ് മന്ദിരം ഉദ്ഘാടനം ഇന്ന്

Saturday 22 October 2016 8:07 pm IST

തൊടുപുഴ: പടി.കോടിക്കുളം ഗുരുനാരയണ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് പടിഞ്ഞാറെ കോടിക്കുളത്തെ കോളേജ് അങ്കണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ.എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിക്കും.  കേരള തുറമുഖ വികസനപുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം ജി യൂണിവേഴ്‌സിറ്റി പ്രോ.വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ മുഖ്യാതിഥിയായിരിക്കും. ജെഎല്‍ജി വായ്പാ പദ്ധതിയുടെ മൂന്നാം ഘട്ട വായ്പ വിതരണവും യോഗം ജനറല്‍ സെക്രട്ടറി നിര്‍വഹിക്കും. യൂണിയന്‍ സെക്രട്ടറി പി എസ് സിനിമോന്‍, യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍, കെ ഡി രമേശ്, യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി ബോസ്, ബിജു പുളിക്കലേടത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രസന്നന്‍, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി, യോഗം ഡയറക്ടര്‍ ജയേഷ് വി, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, കോട്ടയം കേരള കൗമുദി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ എം ആര്‍ ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് തങ്കപ്പന്‍, കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരില്‍, ഗുരുനാരായണ കോളേജ് പ്രിന്‍സിപ്പല്‍ എ പി രാഘവന്‍, കോടിക്കുളം ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വി രാജു, വാഴക്കാല സെന്റ് മേരീസ് ചര്‍ച്ച് വികാരി ജോസഫ് വെള്ളിയാംതടത്തില്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ കെ കൃഷ്ണപിള്ള, തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് മൗലവി കടയ്ക്കല്‍, ശ്രീനാരായണ വൈദിക സമിതി ചെയര്‍മാന്‍ വൈക്കം ബെന്നി ശാന്തി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി വേണു ഇഎപി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ തോമസ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ ശശി കണ്യാലില്‍, എ ജി ശിവദാസ്, കെ കെ രാധാകൃഷ്ണന്‍, വി എം സുകുമാരന്‍, കെ വിജയന്‍, കെ എന്‍ സുരേഷ്‌കുമാര്‍, ശ്രീനാരായണ വൈദിക സമിതി കണ്‍വീനര്‍ കെ എന്‍ രാമചന്ദ്രന്‍ ശാന്തി, വനിതസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദു സുധാകരന്‍, യൂണിയന്‍ പഞ്ചായത്തംഗം എം പി സത്യന്‍, ശ്രീ നാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ പി സന്തോഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജയ് സുരേഷ്,  പി റ്റി എ പ്രസിഡന്റ് ജയ്‌സണ്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ വി ബി ബിജോമോന്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി പൊന്നമ്മ രവീന്ദ്രന്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സെക്രട്ടറി അജിമോന്‍ സി കെ, ഗുരുനാരായണ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ കെ തമ്പി തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.