അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരിപ്പോയി. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്തു നിന്നും ഹരിപ്പാട് ഭാഗത്തേക്കുപോയ ലോറിയുടെ പിന്ഭാഗത്തെടയര് ആശുപത്രി ജങ്ഷന് നൂറ് മീറ്റര്‍ വടക്ക് ഭാഗത്ത് വെച്ച് പഞ്ചറാകുകയും ലോറി നിയന്ത്രണം വിടുകയുമായിരുന്നു. ആശുപത്രി ജങ്ഷനിലെത്തിയ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു പോകുകയും ആക്സില്‍ ഒടിയുകയുംചെയ്തു.
ഡ്രൈവറുടെ ശ്രമഫലത്തെ തുടര്‍ന്നും ഈ സമയം ദേശീയ പാതയില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴുവായി. അപകടത്തെതുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ എസ്സ്ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് രാവിലെ പത്തുണിയോടെ ദേശീയപാതയിലെ ഗതാഗത കുരുക്ക് ഒഴുവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: