ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്ക് കുരട്ടിശ്ശേരി വില്ലേജ് ബ്ലോക്ക് നമ്പര്‍ ഒന്നില്‍ റീസര്‍വ്വെ 246/151ല്‍പ്പെട്ട നിലം അനധികൃതമായി നികത്തുവാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 30 ദിവസത്തിനുള്ളില്‍ സ്വന്തം ചെലവില്‍ മണ്ണ് എടുത്ത് മാറ്റി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവ് പാലിക്കാത്ത പക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയിലാക്കുന്നതും, ആയതിന് ചെലവാകുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കും. തുടര്‍ നടപടികള്‍ക്ക് ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
കാര്‍ത്തികപ്പള്ളി താലൂക്ക് ഹരിപ്പാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ എട്ടില്‍ റീസര്‍വ്വെ 42/1 ല്‍പ്പെട്ട 08.40 ആര്‍സ് നിലവും, റീസര്‍വ്വെ 42/4 പ്പെട്ട 06.00 ആര്‍സ് നിലവും അനധികൃതമായി നികത്തുവാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 30 ദിവസത്തിനുള്ളില്‍ സ്വന്തം ചെലവില്‍ മണ്ണ് എടുത്ത് മാറ്റി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവ് പാലിക്കാത്ത പക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയിലാക്കുന്നതും, ആയതിന് ചെലവാകുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കും. തുടര്‍ നടപടികള്‍ക്ക് ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: