ചാരുംമൂട്: വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ മണക്കാട് ജംഗ്ഷനു സമീപം കനാല്‍ സ്ഥലങ്ങളില്‍ വ്യാപക കൈയേറ്റം. വള്ളികുന്നം സ്റ്റേഡിയത്തിനു സമീപവും ഇതുതന്നെയാണു സ്ഥിതി.
പുത്തന്‍ചന്ത ഭാഗങ്ങളില്‍ പുറമ്പോക്കു ഭൂമിയില്‍ കൃഷിഭവന്റെ സഹായത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വരുന്ന പച്ചക്കറി കൃഷി സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ നശിപ്പിക്കുന്നു. ഇവിടെയുള്ള പുറമ്പോക്ക് കൈവശപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചിലരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പടയണിവെട്ടം ക്ഷേത്രത്തിനു സമീപത്തെ കൈയേറ്റ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതിരെ സമരപരിപാടികള്‍ നടത്തി വരികയാണ് ബിജെപി വള്ളികുന്നം കിഴക്കന്‍ മേഖല കമ്മിറ്റി. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും പുറമ്പോക്ക് കൈയേറ്റം വ്യാപകമാണ്. ചിലസ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ക്ക് പഞ്ചായത്തിലേയും റവന്യുവകുപ്പിലേയും ഉദ്യോഗസ്ഥരുടെ മൗനസമ്മതം ഉണ്ട്. കൈയേറ്റം നടത്തി കൈവശപ്പെടുത്തിയ പുറമ്പോക്കു ഭൂമി മുഴുവന്‍ തിരിച്ചു പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: