അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഇന്നലെ നടന്ന ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത്.
വാശിയേറിയ ഫൈനലില്‍ 38-29നാണ് ഇന്ത്യ ജയിച്ചത്. ആദ്യപകുതിയില്‍ 13-18ന് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിലെ മിന്നുന്ന പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. തുടക്കത്തില്‍ റെയ്ഡിലും ടാക്ലിങ്ങിലും സംഭവിച്ച ചില പിഴവാണ് ആദ്യപകുതിയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.
എന്നാല്‍ രണ്ടാം പകുതിയില്‍ പ്രദീപ് നര്‍വാള്‍, അജയ് താക്കൂര്‍ എന്നിവരുടെ റൈഡുകളും പ്രതിരോധത്തില്‍ മന്‍ജിത് ചില്ലാറും അനൂപ് കുമാറും നടത്തിയ തകര്‍പ്പന്‍ പ്രകടനവുമാണ് ഫൈനല്‍ ഇന്ത്യക്കനുകൂലമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: