തപസ്യ പരാതി നല്‍കിയത് സെക്രട്ടറി പൊന്ന്യം ചന്ദ്രന്

Saturday 22 October 2016 11:06 pm IST

തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ മതിലില്‍ പുകസായുടെ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമാകുന്നു. അക്കാദമി നിലപാടിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന. അതേസമയം തപസ്യ ഭാരവാഹികള്‍ പരാതിയുമായി തന്നെ സമീപിച്ചിട്ടില്ലെന്ന് അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ പറഞ്ഞു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെയാണ് തപസ്യ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം കണ്ടത്. സത്യപാലിനെ കാണാന്‍ ഓഫീസിലെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, സഹ സംഘടനാ സെക്രട്ടറി സി.സി.സുരേഷ് എന്നിവര്‍ പൊന്ന്യം ചന്ദ്രനെ കണ്ട് പരാതി നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമായ ലളിതകലാ അക്കാദമിയുടെ മതില്‍ ഇത്തരം പരസ്യത്തിന് നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് തപസ്യ ചൂണ്ടിക്കാട്ടി. കേരള ലളിതകലാ അക്കാദമിയുടെ മതില്‍ പുകസായുടെ പരസ്യത്തിന് നല്‍കിയ സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ തപസ്യ സംസ്ഥാന ഭാരവാഹികള്‍ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെ അക്കാദമി ആസ്ഥാനത്ത് സന്ദര്‍ശിച്ചപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.