ഹൈദ്രാബാദ്: ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിന് ഇന്ന് ഹൈദ്രാബാദില്‍ തുടക്കം. അന്നോജിഗുണ്ടയിലെ ശ്രീവിദ്യാവിഹാര് ഹൈസ്ക്കൂളില്‍ മൂന്നുദിവസമായി നടക്കുന്ന കാര്യകാരി മണ്ഡലില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സംഘചാലക്, കാര്യവാഹ്, പ്രചാരക് എന്നിവരാണ് കാര്യകാരി മണ്ഡലില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമായി 400 പേര് പങ്കെടുക്കും. സംഘടനയുടെ ഭാവി പരിപാടികളും സംഘടനാ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ചകളും കാര്യകാരി മണ്ഡലില്‍ ഉണ്ടാകും.
സുപ്രധാന ദേശീയ വിഷയങ്ങളിന്മേല് പ്രമേയങ്ങളും പാസാക്കും. 23ന് രാവിലെ കാര്യകാരിമണ്ഡലിന്റെ ഉദ്ഘാടനം സര്‍സംഘചാലകും സര്‍കാര്യവാഹും ചേര്‍ന്ന് നിര്‍വഹിക്കും. 24ന് പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ചകളും പ്രസ്താവനകളും തയ്യാറാക്കും. 25ന് ഉച്ചയ്ക്ക് സര്‍കാര്യവാഹ് മാധ്യമങ്ങളെ കണ്ട് കാര്യകാരിമണ്ഡലിലെ തീരുമാനങ്ങള്‍ വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: