ചൊക്ലി ഗ്രാമന്യായാലയം ഉദ്ഘാടനം ചെയ്തു

Sunday 23 October 2016 12:52 am IST

പാനൂര്‍: മേനപ്രത്ത് ചൊക്ലി ഗ്രാമന്യായാലയം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് സി ടി രവികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെയ്തലവി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. കുഞ്ഞബ്ദുളള, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി. റംല, അംഗം ടി.ആര്‍. സുശീല, പന്ന്യന്നൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, കെ.പി. ഷമീമ, അഡ്വ.ബിനോയ് തോമസ്, കെ.ശാന്താറാം തുടങ്ങിയവര്‍ സംസാരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. രാകേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ജലജ കണ്ണോത്ത് നന്ദിയും പറഞ്ഞു. രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളാണ് ഗ്രാമന്യായാലയത്തില്‍ പരിഗണിക്കുക. ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ നിലവിലുളള കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും ഇവിടെ സിറ്റിങ്ങ് എന്ന് ന്യായാധികാരി പി.വി. വിനീത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.