അഴീക്കോട്: വെള്ളുവപ്പാറ പ്രണവം സംഗീത വിദ്യാലയം ഏഴാം വാര്‍ഷികം ആഘോഷിച്ചു. പൂതപ്പാറ സൗത്ത് യുപി സ്കൂളില്‍ കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഗീതാലയം ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന, എ.സുരേശന്, എം.എന്‍.രവീന്ദ്രന്, നിസാര്‍ വലിയപറമ്പ്, പ്രൊഫ.കെ.മഹമൂദ്, ടി.മാലിനി, കെ.പി.മദനന്, എം.വി.അജയന് എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം രമേശ്, വല്ലിടീച്ചര്‍, രാജന് അഴീക്കോട്, ശ്രീലാ സുനില്‍, കെ.പി.സുരേഷന്‍ എന്നി കലാകാരന്മാരെ ആദരിച്ചു. കെ.കെ.ബീന സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: