പയ്യന്നൂര്‍: പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും കിലയും ചേര്‍ന്ന് ദ്വിദിന സെമിനാര്‍ നടത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനും പൊരുത്തപ്പെടാനും പ്രാപ്തരാക്കുക എന്ന സന്ദേശത്തോടെയുള്ള സെമിനാര്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍ ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു., ഡോ.സുനില്‍കുമാര്‍, ഡോ.കുര്യന്, ഡോ.സീമാ ഭാസ്കര്‍, പ്രൊഫ.വി.എം.ഗോപിനാഥ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചെറുപയര്‍ രാമന്, അനില്‍കുമാര്‍, കെ.വി.ആര്. കണ്ണന്, ആനന്ദ് പൊക്കുടന്, പി.കെ.രാജു എന്നിവരുമായി സംവാദ സദസ് നടത്തി. കോളേജ് മാനേജര്‍ ഡോ.ജോയി പൈനാടത്ത്, പ്രിന്‍സിപ്പാള്‍ ഡോ.ടി.എ.ജോണ്‍, കെ.വി.രാജേന്ദ്രന്, ആര്യ ചന്ദ്രന്, അഞ്ജു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: