കണ്ണൂര്‍: ഒക്ടോബര്‍ 28 ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രമേഹം പ്രതിരോധവും ചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് 28 ന് രാവിലെ കലക്ടറേറ്റ് പരിസരത്ത് നിന്നും കൂട്ടയോട്ടം ആരംഭിക്കും. തുടര്‍ന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ ഔഷധ സസ്യ പ്രദര്‍ശനം, ഔഷധ വിതരണം, യോഗ പ്രദര്‍ശനം, ആയുര്‍വേദ സെമിനാര്‍ എന്നിവ നടക്കും. ആദയുര്വേദ ദിനാചരണത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ചെയര്‍മാനായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ്. പ്രസന്ന കുമാരി കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: