കണ്ണൂര്‍: രാഷ്ട്രീയ നേതൃത്വങ്ങള്‍ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഗുരുധര്‍മ പ്രചരണസഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉപവാസം നടത്തുന്നു. കലക്ട്രേറ്റിന് മുന്നില്‍ കാലത്ത് ഒമ്പത് മുതല്‍ നാല് വരെയാണ് ഉപവാസം അനുഷ്ടിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും അതാത് രാഷ്ട്രീയ നേതൃത്വം വിചാരിച്ചാല്‍ അവസാനിപ്പിക്കാവുന്നതെ ഉള്ളുവെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ പഠന, പരിശീലനക്ലാസുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുകമ്പാദശകം, ആത്മോപദേശ ശതകം തുടങ്ങിയ കൃതികള്‍ അണികളെ പഠിപ്പിക്കണമെന്നും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളോട് ജില്ലാ ഗുരുധര്‍മ്മ പ്രചരണസഭ കമ്മറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എം.ബാലന്, മോഹന്‍ പൊന്നമ്പത്ത്, സി.ടി. അജയകുമാര്‍, ലാവ്ലിന് നെടുമ്പ്രം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: