കണ്ണൂര്‍: വേദാന്ത സത്സംഗവേദി സംഘടിപ്പിക്കുന്ന സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ ഗീതാജ്ഞാന യജ്ഞം നവംബര്‍ 7ന് കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്, തളാപ്പ് എസ്.എന്‍.വിദ്യാ മന്ദിര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡണ്ട് വി.എ.രാമാനുജന് അധ്യക്ഷത വഹിക്കും.
നവംബര്‍ 13 വരെ വൈകുന്നേരം 5.30 മുതല്‍ 7 മണിവരെ ഗീതയിലെ പതിനഞ്ചാം അധ്യായത്തെ അടിസ്ഥാനമാക്കിയാണ് യജ്ഞം. 12ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മോറല്‍ എംപവര്‍മെന്റ് ക്ലാസും ഉണ്ടായിരിക്കും. യജ്ഞത്തിന് മുമ്പായി ശ്രീ സുന്ദരേശര ഭജന സംഘത്തിന്റെ ഭജന ഉണ്ടായിരിക്കും.
ഉദ്ഘാടന യോഗത്തില്‍ കെ.പി.പവിത്രന്, ഡോ.എം.വി.മുകുന്ദന്, ദീപിക ജയദാസ്, എം.വി.ശശിധരന്, പി.വി.രാമചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: