കണ്ണൂര്‍: വ്യാപാരികള്‍ക്കും സെയില്സ്മാന്മാര്ക്കും ശമ്പള വേതന വ്യവസ്ഥ നടപ്പാക്കുക, റേഷന്‍ കടകള്‍ നവീകരിച്ച് കംപ്യൂട്ടര്‍ വത്കരണം നടത്തുക, എപിഎല്‍-ബിപിഎല്‍ തരംതിരിവില്ലാതെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്ക് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ഓള് കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി. സഹദേവന്, സെക്രട്ടറി പി.കെ. ആരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: