കണ്ണൂര്‍: ശ്രീഭക്തിസംവര്ദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി തീര്‍ത്ഥാടനം നടത്തുന്നു. തീര്‍ത്ഥാടക സംഘം ഡിസംബര്‍ 29 ന് പുറപ്പെട്ട് 2017 ജനുവരി ആറിന് തിരിച്ചെത്തും. ശിവഗിരിയ്ക്ക് പുറമെ കാടാമ്പുഴ, ഗുരുവായൂര്‍, ചെമ്പഴന്തി, അരുവിപ്പുറം, ആറ്റുകാല്‍, ശിവഗിരി, ശുചീന്ദ്രം, കന്യാകുമാരി, മധുര, ത്രിച്ചി, തഞ്ചാവൂര്‍, വേളാങ്കണ്ണി, ചിദംബരം, പോണ്ടിച്ചേരി, തിരുവണ്ണാമല, വെല്ലൂര്‍, തിരുപ്പതി, കാഞ്ചീപുരം, പഴനി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തങ്ങളായ പുണ്യക്ഷേത്രങ്ങളും സ്ഥലങ്ങളും സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2766666, 2702398.
പ്രതികരിക്കാൻ ഇവിടെ എഴുതുക: