കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതക അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന് കണ്ണൂരില്‍ ചേര്‍ന്ന സാംസ്കാരിക-പ്രതിരോധ പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി. ജനകീയ ഇടപെടലിനാവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സണ്ണി അമ്പാട്ട്, ഭാസ്കരന് വെള്ളൂര്‍, പി.ഷറഫുദ്ദീന്, പി.ബാലന് മാസ്റ്റര്‍, സി.ശശി, പ്രേമന് പാതിരിയാട്, രാജന് കോരമ്പേത്ത്, കെ.സുനില്‍ കുമാര്‍, എടക്കാട് പ്രേമരാജന്‍, കെ.രാജന്, വി.കൃഷ്ണന്, എം.കെ.ജയരാജന്, വിനോദ് പയ്യട, കെ.പി.ചന്ദ്രാംഗദന്‍, സലീം താഴെകോറോത്ത്, പി.പി.അബൂബക്കര്‍, സി.കാര്‍ത്യായനി, മേരി അബ്രഹാം, സൗമി മട്ടന്നൂര്‍, ദേവദാസ്, ശ്രീനിവാസന് പടിപ്പുരക്കല്‍, തട്ടാരി ഗോപാലന്, ടി.സി.ബാലകൃഷ്ണന്, പി.വേണു, പി.ടി.ഭാസ്കരന്, സതീശ്കുമാര്‍ പാമ്പന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ.ഡി.സുരേന്ദ്രനാഥ് (ചെയര്മാന്), സണ്ണി അമ്പാട്ട് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി. അക്രമ രാഷ്ട്രീയത്തിനെതിരെ ജനകീയ കൂട്ടായ്മക്ക് രൂപം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: