ശില്‍പശാല നടത്തി

Sunday 23 October 2016 1:01 am IST

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ വനിതാ വിഭാഗത്തിന്റെയും സംരഭക മിത്രത്തിന്റെയും , കണ്ണൂര്‍ ദിനേശ് അപ്പാരല്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസൈനര്‍ ഗാര്‍മെന്റ്‌സ്, പര്‍ദ്ദ, നമസ്‌കാര ഗാര്‍മെന്റ്‌സ് ഡിസൈനിംഗ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല ചേമ്പര്‍ ഹാളില്‍ നടത്തി. സംരഭക മിത്രത്തിന്റെ ചെയര്‍മാന്‍ സാം.സി.ഇട്ടിച്ചെറിയയുടെ ആധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക്, ദിനേശ് അപ്പാരല്‍സ് ചെയര്‍മാന്‍ സി.രാജന്‍, എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഗാര്‍മെന്റ്‌സ് ഡിസൈനിങ്ങിലെ പുതിയ രീതികളെപ്പറ്റി നിഫ്റ്റ് മുന്‍ അസി.ഡയറക്ടറായിരുന്ന സി.ജസ്സിയും, ഗാര്‍മെന്റ്ഓര്‍ണമെന്റേഷനെ പറ്റി പി.ശാന്തയും പര്‍ദ്ദ, നമസ്‌കാര ഗാര്‍മെന്റ്‌സ് രംഗത്തെ സാധ്യതകളെക്കുറിച്ച് കെ.പി.രഹ്നയും സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സംവാദത്തില്‍ ഗാര്‍മെന്റ്‌സ് രംഗത്ത് വിജയം കൈവരിച്ച അബ്ബാസ് ബീഗം ഈ മേഖലയിലെ സാധ്യതകളെക്കുറിച്ച വിശദീകരിച്ചു. ഗാര്‍മെന്റ്‌സ് രംഗത്തെ നൂതന യന്ത്രസാമഗ്രികളെക്കുറിച്ചും അതിന്റെ ഉപയോഗ രീതികളെക്കുറിച്ചും പി.മഹേഷ് സംസാരിച്ചു. സാമുവേല്‍ മാത്യു സ്വാഗതവും ടി.ദിനേശന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.