എച്ച് ഐ വി/എയ്ഡ്‌സ് ബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

Sunday 23 October 2016 1:04 am IST

കണ്ണൂര്‍: ജില്ലയിലെ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ രോഗപ്രതിരോധ ശേഷിയും ജീവിത ഗുണമേന്മയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ 5 വര്‍ഷമായി നടപ്പിലാക്കി വരുന്ന സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത്ത് മാട്ടൂല്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. വി. ലതീഷ്, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ജോയിന്റ് ഡയരക്ടര്‍ ജി. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഡയരക്ടര്‍ ജി. അഞ്ജന എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി മനോജ് സ്വാഗതവും ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. സുനില്‍ദത്തന്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം എച്ച് ഐ വി/എയ്ഡ്‌സ് ബാധിതര്‍ക്കായുള്ള സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ജില്ലയില്‍ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും എച്ച്‌ഐവി ബാധിതരെ കണ്ടെത്തി സാമൂഹികവും സാമ്പത്തികവും മാനസികവുമായി ശാക്തീകരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരികയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എച്ച് ഐ വി ബാധിതരില്‍ നിന്നും ഏറ്റവും അര്‍ഹരായ 250 പേര്‍ക്ക് എല്ലാ മാസവും പോഷകാഹാര കിറ്റ് വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.