സ്റ്റേജ് ഷോയ്ക്കിടെ നടി ഹൃദയാഘാതം മൂലം മരിച്ചു

Sunday 23 October 2016 12:07 pm IST

പുനെ: മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്‌ബോദ്(44)സ്‌റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച പുനെയിലെ ഭരത്‌നാട്യ മന്ദിറില്‍ സ്റ്റേജ് ഷോ നടത്തുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് സ്റ്റേജില്‍ കുഴഞ്ഞ് വീണ അശ്വനിയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറാഠി സിനിമകളിലും സീരിയലുകളിലും നൃത്തത്തിലും സജീവമായിരുന്നു അശ്വനി. പുനെയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോദ് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്‌ബോദ് ആണ് മകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.