വാഷിങ്ടണ്‍: ഭീകരരെ സഹായിക്കുന്ന നിലപാടു ഇനിയും തുടര്‍ന്നാല്‍ പാക്കിസ്ഥാനിലെ ഭീകര ശൃംഖല തകര്‍ക്കാന്‍ നേരിട്ടിറങ്ങുമെന്ന് അമേരിക്ക.
ഭീകരരോടും ഭീകര ശൃംഖലയോടുമുള്ള പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയുടെ മൃദുസമീപത്തോട് ശക്തമായി പ്രതികരിച്ച്, ആഡം സുബിനാണ് മുന്നറിയിപ്പു നല്‍കിയത്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ കൗണ്ടറിങ് ദ് ഫിനാന്‍സിങ് ഓഫ് ടെററിസം വിഭാഗത്തിന്റെ ആക്ടിങ് അണ്ടര്‍ സെക്രട്ടറിയാണ് ആഡം.
ഭീകരര്‍ക്കെതിരെ നടപടിക്ക് തടസം ഐ എസ്ഐ നിലപാടാണെന്ന് പോള്‍ എച്ച് നിറ്റ്സെ സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പ്രസംഗത്തിനിടെ ആഡം വിശദീകരിച്ചു.
‘പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ എല്ലാവിധ സഹായങ്ങളും നല്കാന് അമേരിക്ക തയ്യാറാണെന്നും ആഡം സുബിന് നിലപാടു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: