നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Sunday 23 October 2016 4:31 pm IST

കൊട്ടാരക്കര: എക്‌സൈസിന്റെ 'ഓപ്പറേഷന്‍ ഭായി' പരിശോധനയില്‍ പത്തുകിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പ്രതിചേര്‍ത്ത് എക്‌സൈസ് കേസ് രജിസ്ട്രര്‍ ചെയ്തു. പശ്ചിമബംഗാള്‍ മാഴ്‌സ് സ്വദേശികളായ റബുള്‍ ആലം(25), മോര്‍ട്ടര്‍ ഹസയിന്‍ (35), ബാദിജ് സമന്‍(28), എന്നിവരാണ് പിടിയിലായത്. ഇഞ്ചക്കാട് കലയപുരം പുത്തൂര്‍ മുക്ക്, കുളക്കട എന്നിവടങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് പുകയില ഉത്പന്നങ്ങളുടെ വിതരണം നടക്കുന്നത്. ബംഗാളില്‍ നിന്നും കൊണ്ടുവന്നതാണ് പുകയില ഉത്പനങ്ങളെ പിടിയിലായവര്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.