പള്ളിപ്പുറം: വീടിന് സമീപത്തെ മദ്യപാനം ചോദ്യംചെയ്തതിന് പന്ത്രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പിയുടെ അടിയേറ്റ് കൈമുറിഞ്ഞ കൊച്ചുമകനും നാഭിക്ക് ചവിട്ടേറ്റ എണ്‍പത്തിയാറ് വയസ്സുള്ള വൃദ്ധയും ആശുപത്രിയില്‍. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി പടിഞ്ഞാറ് പണിക്കശ്ശേരി ദേവകി (86), കൊച്ചുമകന് അനീഷ്(33) എന്നിവര്‍ക്കാണ് പരിക്ക്. അനീഷ് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലും, ദേവകി ചേര്‍ത്തല താലൂക്കാസ്പത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.
വീടിനുള്ളില്‍ കയറിയ സംഘം വീട്ടുപകരണങ്ങളും ചോറിന്‍കലവും എറിഞ്ഞുപൊട്ടിച്ചു. വീടിന്റെ ജനാലച്ചില്ലുകളും തകര്‍ത്തു. അനീഷിന്റെ അമ്മ വിജയമ്മയ്ക്കു നേരെയും സംഘം ഭീഷണി മുഴക്കി. സംഭവം വിളിച്ചറിയിച്ചെങ്കിലും രാത്രി എട്ടുമണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: