പള്ളിപ്പുറത്ത് കക്കൂസ് മാലിന്യം തള്ളി

Sunday 23 October 2016 8:57 pm IST

പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. ശനിയാഴ്ച രാത്രി വെള്ളിമുറ്റത്തിനും ഒറ്റപ്പുന്നക്കും ഇടയിലാണ് കക്കൂസ് മാലിന്യം തള്ളിയത്. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് സംഭവം കണ്ടത്. ഇതിന് സമീപമാണ് പള്ളിപ്പുറം എഞ്ചിനീയറിങ് കോളേജും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളും. ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരുമെത്തി പ്രദേശമാകെ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. ചേര്‍ത്തല സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.