കോഴിക്കൂട്ടില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

Sunday 23 October 2016 9:00 pm IST

ചാലക്കുടി:കോഴിക്കൂട്ടില്‍ നിന്ന് പത്തടിയോളം നീളമുള്ള മലപാമ്പിനെ പിടികൂടി. കുറ്റിച്ചിറ പള്ളം വീട്ടില്‍ സദാനന്ദന്റെ വീട്ടിനോട് ചേര്‍ന്നുള്ള കോഴികൂട്ടില്‍ നിന്നാണ് മലപാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. കൂട്ടിലുണ്ടായിരുന്ന കോഴിയേയും കോഴിമുട്ടയും പാമ്പ് ഭക്ഷിച്ച നിലയിലായിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.